Home LOCAL NEWS ERNAKULAM പി.എസ്.എ. ലത്തീഫിന്റെ പുസ്തക പ്രകാശനം നാളെ

പി.എസ്.എ. ലത്തീഫിന്റെ പുസ്തക പ്രകാശനം നാളെ

0
66
V.D Satheesan

മൂവാറ്റുപുഴ : പി.എസ്.എ. ലത്തീഫ് രചിച്ച ‘ഒരിക്കൽ മാത്രം‘ കഥാസമാഹാരം പുസ്തക പ്രകാശനം ജനുവരി  14 ബുധന്‍ വൈകിട്ട് 5 മണിക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിർവഹിക്കും .

പ്രൊഫ. ഡോ. എം.പി. മത്തായി പുസ്തകം ഏറ്റുവാങ്ങും. അഡ്വ. എന്‍. രമേശ് (ചെയര്‍മാന്‍) അദ്ധ്യക്ഷത വഹിക്കും . പി.എ. അബ്ദുള്‍ സമദ് (വൈസ് ചെയര്‍മാന്‍) സ്വാഗതം പറയും.

പുസ്തക പരിചയം : ഡോ. എം.കെ ഹരികുമാര്‍ (നിരൂപകന്‍, നോവലിസ്റ്റ്, കോളമിസ്റ്റ്), ഡോ. മാത്യു കുഴല്‍നാടന്‍ (എം.എല്‍.എ.), ജോയ്സ് മേരി ആന്റണി (മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍), ഫാദര്‍ ഡോ. ആന്റണി പുത്തന്‍കുളം (ഡയറക്ടര്‍, ഫാമിലി അപ്പോസ്റ്റലേറ്റ് കോതമംഗലം രൂപത), അഡ്വ. ജി. മോട്ടിലാല്‍ (മുന്‍ സംസ്ഥാന ചെയര്‍മാന്‍, ജോയിന്റ് കൗണ്‍സില്‍ ), ഒ.എം. തങ്കച്ചന്‍ (നി.മ. പ്രസിഡന്റ്, കെ.എസ്.എസ്.പി.എ.), അസീസ് പാണ്ടിയാരപ്പിള്ളില്‍ (സെക്രട്ടറി ഡയസ്) എന്നിവർ ആശംസകൾ അർപ്പിക്കും . എ.ഡി. മധു (കോ-ഓര്‍ഡിനേറ്റര്‍) നന്ദി പറയും .

എഴുത്തുകാരൻ,  സാമൂഹ്യ- രാഷ്ട്രീയ പ്രവർത്തകൻ, പ്രസംഗകൻ  എന്നീ നിലകളിൽ പ്രശസ്തനാണ് പി.എസ്.എ.ലത്തീഫ്.  എൻ.ജി.ഒ അസോസിയേഷന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ്.കഥ, കവിത, ലേഖനം എന്നിങ്ങനെ അഞ്ച്  പുസ്തകങ്ങളുടെ രചയിതാവാണ്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here